പട്ടാമ്പി: യു ഡി എഫ് പട്ടാമ്പി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ മേലെ പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിൽനടന്നു
മേലെ പട്ടാമ്പി ചിത്ര ഓഡിറ്റോറിയത്തിലാണ് പട്ടാമ്പി നിയോജകമണ്ഡലം യു ഡി എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നത്. കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബൽറാം ഉദ്ഘാടനം ചെയ്തു.അഡ്വ എൻ ഷംസുദ്ദീൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. യു ഡി എഫ് നിയോജകമണ്ഡലം ചെയർമാൻ കെ പി വാപ്പുട്ടി അധ്യക്ഷത വഹിച്ചു. യു ഡി എഫ് സ്ഥാനാർഥി വി കെ ശ്രീകണ്ഠൻ എം.പി, മുൻ എം.എൽ.എ സി പി മുഹമ്മദ്, മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എ എം എ കരീം, ജിതേഷ് മൊഴികുന്നം, കെ എ തുളസി, സി ചന്ദ്രൻ, റിയാസ് മുക്കോളി, പി ടി മുഹമ്മദ്, ഇ ടി ഉമ്മർ, സി സംഗീത എന്നിവർ പങ്കെടുത്തു