പയ്യന്നൂർ: നടുവിൽ പുറത്തൊട്ടി കുരിശുപള്ളി കവല മൂന്നാം കൂപ്പ് റോഡ് ഉദ്ഘാടനം ചെയ്തു
നടുവിൽ ഗ്രാമപഞ്ചായത്തിലെ പുറത്തൊട്ടി കുരിശുപള്ളി കവല മൂന്നാം കൂപ്പ് റോഡ് തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജെസ്സി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. എം.പി ഫണ്ടിൽ നിന്നും ബ്ലോക്ക് പഞ്ചായത്ത് ഫണ്ടിൽ നിന്നുമായി 30 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാക്കിയത്.