പയ്യന്നൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ തുടരുന്ന ലഹരി കടത്ത്; തടവുകാരിൽ നിന്ന് ഫോണും ഓയിലും പിടിച്ചെടുത്തു
കണ്ണൂർ സെൻട്രൽ ജയിലിനുള്ളിലേക്ക് ലഹരി വസ്തുക്കളും മൊബൈൽ ഫോണുകളും കടത്തുന്നത് തുടരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് തടവുകാരിൽ നിന്നായി ഹഷീഷ് ഓയിലും മൊബൈൽ ഫോണും പിടികൂടി. സുരക്ഷാ പരിശോധന കർശനമാക്കിയിട്ടും ലഹരി കടത്ത് തടയാൻ അധികൃതർക്ക് കഴിയുന്നില്ല.