വർക്കല: വർക്കലയിൽ യോഗ പരിശീലന കേന്ദ്രം ഉടമ അറസ്റ്റിൽ; ജാപ്പനീസ് വനിതയ്ക്ക് നേരെ അതിക്രമം
വർക്കലയിൽ യോഗ പരിശീലകയായ ജാപ്പനീസ് വനിതയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യോഗ കേന്ദ്രം ഉടമ ആന്ധ്രാപ്രദേശ് സ്വദേശി നരേഷ് അറസ്റ്റിലായി. പാപനാശം ഹെലിപാഡിന് സമീപമുള്ള കേരള യോഗശാലയിലെ ഉടമയാണ് ഇയാൾ. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.