തിരുവനന്തപുരം: കഴക്കൂട്ടം ആക്രമണം: പരിക്കേറ്റ പൊലീസുകാരനെ സന്ദർശിച്ച് ആഭ്യന്തരമന്ത്രി
കഴക്കൂട്ടത്ത് ലഹരി സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ ഡാൻസാഫ് അംഗം ദീപുരാജിനെ ആഭ്യന്തരമന്ത്രി ആശുപത്രിയിലെത്തി കണ്ടു. ചികിത്സാ ചെലവ് സർക്കാർ വഹിക്കും. പൊലീസിന് നേരെയുള്ള ആക്രമണങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മന്ത്രി വ്യക്തമാക്കി.