തിരുവനന്തപുരം: രഞ്ജിത്ത് വധക്കേസ്: 11 സിപിഎം പ്രവർത്തകർക്കും ജീവപര്യന്തം ശിക്ഷ
ആർഎസ്എസ് പ്രവർത്തകൻ മണ്ണന്തല രഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിൽ 11 പ്രതികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് വിധി. വിഷ്ണു കൊലപാതകത്തിന്റെ പ്രതികാരമായാണ് ഈ കൊലപാതകം നടന്നതെന്ന് കണ്ടെത്തിയിരുന്നു.