തിരുവനന്തപുരം: ശ്രീകാര്യം അഭിരാം കൊലക്കേസ്: നിർണായക തെളിവുകൾ കിണറ്റിൽ നിന്ന് കണ്ടെടുത്തു
ശ്രീകാര്യം അഭിരാം കൊലക്കേസിൽ പ്രതികൾ ഉപേക്ഷിച്ച ബെൽറ്റ്, മൊബൈൽ, വസ്ത്രങ്ങൾ എന്നിവ കാടിനു സമീപത്തെ കിണറ്റിൽ നിന്ന് കണ്ടെത്തി. കല്ലിൽ കെട്ടി താഴ്ത്തിയ നിലയിലായിരുന്നു വസ്തുക്കൾ. രണ്ടാം പ്രതി ഉമറുമായുള്ള തെളിവെടുപ്പിനിടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്.