തിരുവനന്തപുരം: ചാല സ്വർണ്ണ കവർച്ച: കൂട്ടുപ്രതികളെയും പറ്റിച്ച് വിനോദ് സ്വർണ്ണം ഒളിപ്പിച്ചത് സ്വന്തം വീട്ടിൽ
തിരുവനന്തപുരം ചാല സ്വർണ്ണ കവർച്ചയിൽ പ്രതി വിനോദിന്റെ ചതി വെളിച്ചത്ത്. സംഘത്തിലെ മറ്റുള്ളവർ അറിയാതെ സ്വർണ്ണം മോഷ്ടിച്ച് സ്വന്തം വീടിന് സമീപം കുഴിച്ചിട്ട വിനോദിൽ നിന്നും നാലേകാൽ പവൻ സ്വർണ്ണം പോലീസ് കണ്ടെടുത്തു. സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്.