പയ്യന്നൂർ: കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 100 ബാല തെയ്യം കലാകാരന്മാരെ ആദരിച്ചു
ശിശുദിനത്തോടനുബന്ധിച്ച് കേരള ഫോക്ലോര് അക്കാദമി സംഘടിപ്പിച്ച 'കോലക്കുരുന്നുകള്' പരിപാടിയില്‍ കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ നൂറോളം കുട്ടി തെയ്യം കലാകാരന്മാരെ ആദരിച്ചു. കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ നടന്ന ചടങ്ങില്‍ ടി.ഒ. മോഹനന് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.