പയ്യന്നൂർ: ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണം; അറിയേണ്ട കാര്യങ്ങൾ
ലക്ഷദ്വീപ് തീരത്തുനിന്ന് 12 നോട്ടിക്കൽ മൈൽ പരിധിയിലേക്ക് കേരളത്തിൽ നിന്നുള്ള ബോട്ടുകൾ പ്രവേശിക്കരുതെന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദ്ദേശം. പവിഴപ്പുറ്റ് മേഖലയുടെ സംരക്ഷണത്തിന്റെ ഭാഗമായാണ് നടപടി. കണ്ണൂർ ജില്ലയിലെ മത്സ്യത്തൊഴിലാളികൾക്ക് ഈ നിർദ്ദേശം ബാധകമാണ്.