പയ്യന്നൂർ: സൂപ്പർ ലീഗ് കേരള: ഫോഴ്സ കൊച്ചിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്സ് തലപ്പത്ത്
സൂപ്പർ ലീഗ് കേരളയിൽ കണ്ണൂർ വാരിയേഴ്സ് എഫ്സിക്ക് വിജയം. ജവഹർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്സ കൊച്ചിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു. ഏഴ് പോയിന്റുമായി കണ്ണൂർ വാരിയേഴ്സ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി.