പട്ടാമ്പി: എൽ ഡി എഫ് കൊപ്പം പഞ്ചായത്ത് കൺവെൻഷൻ തൃത്താലകൊപ്പം എ സോണ് ഓഡിറ്റോറിയത്തിൽ സംഘടിപിച്ചു
തൃത്താല കൊപ്പം എ സോണ് ഓഡിറ്റോറിയത്തിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കൊപ്പം പഞ്ചായത്ത് കൺവെൻഷൻ നടന്നത്. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻ എൻ കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഏരിയകമ്മിറ്റി അംഗം യു അജയ് കുമാർ അദ്ധ്യക്ഷതവഹിച്ചു. സി പി എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗങ്ങളായ ടി.കെ നാരായണദാസ്, എൻ പി വിനയകുമാർ, പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൻ , കൊപ്പം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി. ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് അംഗം എ ഷാബിറ ടീച്ചർ, പട്ടാമ്പി ബ്ലോക്ക് പ്രസിഡൻ്റ് പി സുന്ദരൻ എന്നിവർ പങ്കെടുത്തു