വർക്കല: വർക്കലയിൽ വിദേശ വനിതയ്ക്ക് നേരെ അതിക്രമം: യുവാവ് അറസ്റ്റിൽ
വർക്കലയിൽ വിദേശ വനിതയെ ആക്രമിച്ച കേസിൽ ഓടയം സ്വദേശിയായ ഷഹാദ് അറസ്റ്റിൽ. റെസ്റ്റോറന്റിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അതിക്രമം. നാട്ടുകാരും സഞ്ചാരികളും ഇടപെട്ടാണ് യുവതിയെ രക്ഷപ്പെടുത്തിയത്. അയിരൂർ പൊലീസാണ് പ്രതിയെ പിടികൂടിയത്.