തിരുവനന്തപുരം ജില്ലയിലെ കാപ്പാ , കൊലപാതക ശ്രമം, ഭവന ഭേദന കേസ്സുകളിലെ പ്രതികളായ കൊടും കുറ്റവാളികൾ നൂറനാട് പോലീസിന്റെ പിടിയില്‍
തിരുവനന്തപുരം ജില്ലയിലെ കാപ്പാ കേസ്സുകളിലേയും, കൊലപാതക ശ്രമ കേസ്സുകളിലേയും ഭവന ഭേദന കേസ്സുകളിലേയും പ്രതികള്‍ നൂറനാട് പോലീസിന്റെ പിടിയിലായി. ഗുണ്ടകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസിന്റെ നേതൃത്വത്തിൽ ജില്ലയിൽ നടത്തി വരുന്ന ഓപ്പറേഷന് ഗ്രിപ്പിന്റെ ഭാഗമായി ലഭിച്ച രഹസ്യവിവരത്തിൻ്റ അടിസ്ഥാനത്തിലാണ് തിരുവന്തപുരം നരുവാംമൂട് , പാലറക്കുഴി, വിഷ്ണു ഭവനത്തില 29 വയസ്സുള്ള മിഥുന്, തിരുമല അണ്ണൂര്‍ ദേവീകൃപ വീട്ടിൽ 23 വയസ്സുള്ള നന്ദു, വെളിയന്നൂര്‍ കമ്പനിമുക്ക് ദിവ്യ ഭവന് വീട്ടിൽ ഫെബിന് , പേയാട് ചീലപ്പാറ ഐശ്വര്യ ഭവന് വീട്ടില്‍ 28 വയസ്സുള്ള അമല്‍, നരുവാംമൂട് തളയറകോണം പറങ്കിമാം വിള വീട്ടില്‍ അനന്ദു എന്നിവർ പിടിയിലായത്. തിരുവനന്തപുരം ജില്ലയില്‍ മലയന്‍കീഴ്, പൂജപ്പുര സ്റ്റേഷനുകളില്‍ കൊലപാതക ശ്രമം, ഭവന ഭേദനം ഉള്‍പ്പടെയുള്ള കേസ്സുകളില്‍ ഉള്‍പ്പെട്ട ശേഷം പോലീസിന് പിടി കൊടുക്കാതെ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു. പ്രതികൾ ഓരോരുത്തർക്കും ഇരുപതോളം കേസുകൾ നിലവിലുണ്ട്. കാപ്പാനിയമ പ്രകാരം കരുതല്‍ തടങ്കലില്‍ കഴിഞ്ഞിരുന്നവരാണ് അമലും , മിഥുനും. അവരോടൊപ്പം കരുതല്‍ തടങ്കലില്‍ കഴിഞ്ഞ് വന്ന നൂറനാട് താമരക്കുളം സ്വദേശിയായ ശരത് എന്നയാളോടൊപ്പം ഒളിവില്‍ കഴിഞ്ഞ് വരവെയാണ് ഇന്നേ ദിവസം (16.09.2026 ) താമരക്കുളത്തു ശരത്തിന്റെ വീട്ടില്‍ നിന്നും നൂറനാട് സി ഐ യുടെ നൈതൃത്വത്തില്‍ വീട് വളഞ്ഞ് പോലീസ് അതിസാഹസികമായി പിടികൂടിയത്. കഴിഞ്ഞ ഓണത്തിനോട് അനുബന്ധിച്ച് ശരത്തിനെ ഒരു കൂട്ടം ആള്ക്കാര് അക്രമിച്ചിരുന്നതും ഗുരതരമായി പരിക്ക് പറ്റിയ ശരത് ചികിത്സയില്‍ കഴിഞ്ഞ് വരുന്നതുമാണ്. ശരത്തിനെ അക്രമിച്ചവരെ തിരിച്ച് ആക്രമിക്കുന്നതിന് വേണ്ടിയാണോ പ്രതികൾ താമരക്കുളത്ത് എത്തിയത് എന്ന് പോലീസ് അന്വേഷിച്ചു വരുന്നു. നൂറനാട് സി ഐ ശ്രീജിത്ത് പി യുടെ മേല്‍ നോടത്തില്‍ എസ് ഐ ഹക്കീം, സുരേഷ്, എ എസ് ഐ രാധാകൃഷ്ണന് ആചാരി, എസ് സി പി ഒ സിജു, സി പി ഒ ബിനു , വിഷ്ണു എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.