*അധിക്ഷേ പരാമർശം: വ്യാപാരി നേതാവിനെതിരെ ആലപ്പുഴ നഗരസഭാധ്യക്ഷ പരാതി നൽകി*
ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകി.
ആലപ്പുഴ നഗരസഭയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പ്രതിഷേധ മാർച്ചിൽ ഉദ്ഘാടനം പ്രസംഗം നടത്തുന്നതിനിടെയാണ് രാജു അപ്സര അധിക്ഷേപം നടത്തിയതെന്നാണ് പരാതി.
അഴിമതിക്കാരിയെന്നും കൈക്കൂലിക്കാരിയെന്നും വിശേഷിപ്പിക്കുകയും നഗരസഭ വിൽക്കുകയാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതായും ഒരു സ്ത്രീ എന്ന നിലയിലുള്ള അന്തസ്സിനെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന തരത്തിൽ ‘പൂതന’ എന്ന് പരാമർശിച്ചതായും കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ബാധകമായ നിയമവകുപ്പുകൾ പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും മോളിജേക്കബ് പരാതിയിൽ പറയുന്നു.