Public App Logo
Profile Picture

STARNET NEWS

@usr43554077
26Followers
1Following
കല്യാണം കൂടാൻ എത്തിയ യുവാക്കൾക്ക് നേരെ ആക്രമണം, പ്രതികൾ പിടിയിൽ
 കല്യാണം കൂടാൻ വേണ്ടി വന്ന്  റൂം എടുത്തു താമസിച്ച യുവാക്കൾക്കു നേരെ ആക്രമണം നടത്തിയ കേസിൽ പ്രതികൾ പിടിയിൽ. കൊലപാതകം ഉൾപ്പടെ നിരവധി കേസിലെ പ്രതിയായ മണ്ണാറശാല മഹേഷും സംഘവും ചേർന്നാണ് ആക്രമണം അഴിച്ചു വിട്ടത്. തുലാം പറമ്പ് മഹേഷ് ഭവനത്തിൽ മഹേഷ്, തുലാം പറമ്പ് പുളിമൂട്ടിൽ തെക്കതിൽ സുമേഷ്, തുലാം പറമ്പ് രാഗം വീട്ടിൽ വിനായക് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അനന്തപുരത്തുള്ള സുഹൃത്തിൻറെ കല്യാണം കൂടാൻ വന്ന കാർത്തികപള്ളി സ്വദേശി മനോജിനെയും കൂട്ടുകാരെയും ആണ് ആക്രമിച്ചത്.  മഹേഷിന്റെ കാർ പുറകോട്ട് എടുത്തപ്പോൾ മറ്റൊരു വണ്ടിയിൽ തട്ടിയതിലുണ്ടായ വാക്ക് തർക്കം ആണ് അടിപിടിയിൽ കലാശിച്ചത്. മഹേഷ്‌ അവിടെ ഉണ്ടായിരുന്ന ഒരു ഹെൽമെറ്റ്‌ ഉപയോഗിച്ച് മനോജിന്റെ തലക്കും മൂക്കിന്റെ അസ്ഥിക്കും പരിക്കേൽപ്പിച്ചു.  മനോജിന്റെ കൂടെ ഉണ്ടായിരുന്നവരെ മഹേഷിന്റെ കൂടെ വന്നവർ മാരകമായി ഉപദ്രവിച്ചു. മൂക്കിനും തലക്കും പറ്റിയ പരിക്ക് ഗുരുതരമായതിനാൽ പരിക്കുപറ്റിയവർ വിദഗ്ധ ചികിത്സ തേടി. പ്രതികൾക്കെതിരെ വധശ്രമത്തിന് ഹരിപ്പാട് പോലീസ് കേസ് എടുത്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ പ്രതികളെ സിഐ  B വിനോദ് കുമാർ, എസ്ഐ മാരായ ഉദയകുമാർ, രാകേഷ്, എഎസ്ഐ മാരായ ശിഹാബ്, പ്രമോദ്, സിപിഒമാരായ  നിഷാദ്, വൈശാഖ് ,മിഥുൻ എന്നിവരടങ്ങുന്ന സംഘമാണ്  പിടികൂടിയത്.
മാവേലിക്കര നഗരമധ്യത്തിലെ പച്ചക്കറി കടയിലെ മോഷണം, പ്രതി പിടിയിൽ
 മാവേലിക്കര നഗരമധ്യത്തിലെ പച്ചക്കറി കടയിൽ മോഷണം നടത്തിയ കേസിൽ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി പുത്തൻ പുര വീട്ടിൽ ഷഫീക്കിനെയാണ് മാവേലിക്കര പൊലീസും ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് തമിഴ് നാട്ടിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 31ന് അർദ്ധരാത്രിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ  പച്ചക്കറി കട കുത്തി തുറന്ന് 25000 രൂപയോളം മോഷണം ചെയ്ത് കടന്നുകളയുകയായിരുന്നു. തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ. ഐപിഎസിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി. വൈ. എസ്. പി.  അലക്സ് ബേബിയുടെയും മാവേലിക്കര സി. ഐ.ദ്വിജേഷ് എസ് എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം തുടങ്ങി. ശാസ്ത്രീയമായ അന്വേഷണങ്ങളിലൂടെയും സമാന കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മുൻ കുറ്റവാളികളെ കേന്ദ്രികരിച്ചും നടത്തിയ  അന്വേഷണമാണ്  പ്രതിയെ തിരിച്ചറിയുന്നതിനു വഴിത്തിരിവായത്. മോഷണം നടത്തിയശേഷം പ്രതി കോഴിക്കോട്ടേക്കും തുടർന്ന് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു.  ചെന്നൈ, വേളാങ്കണ്ണി, നാഗർകോവിൽ എന്നിവിടങ്ങളിൽ മാറി മാറി താമസിച്ച ശേഷം മാർത്താണ്ഡത്ത് എത്തിയപ്പോൾ ത്രിപ്പരപ്പിൽ നിന്നും പ്രതിയെ അന്വേഷണസംഘം പിടികൂടുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതിൽ നിന്നും പ്രതി കുറ്റം സമ്മതിക്കുകയും കായംകുളം പുള്ളിക്കണക്ക് ഭാഗത്ത് നിന്ന് ഒരു സ്കൂട്ടർ മോഷണം ചെയ്തെടുത്ത കാര്യവും വെളിപ്പെടുത്തി.  മാവേലിക്കര പോലീസ് സ്റ്റേഷൻ എസ്എച്ച്ഓ. സബിത ശിവദാസ്, എസ്ഐ അംജത്ത് ഖാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ  ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ്‌ ഷഫീഖ്, അരുൺ ഭാസ്ക്കർ,രമ്യ, സിവിൽ പോലീസ് ഓഫീസർമാരായ ജിഷ്ണു. R, ശ്യാം രാജ്, അനന്തമൂർത്തി V. S. എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത് . അറസ്റ്റ് രേഖപ്പെടുത്തിയ  മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ്‌ മാജിസ്‌ട്രേറ്റ് കോടതി-1ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ആലപ്പുഴക്കാരെ ഒന്നടങ്കം ആണ് വ്യാപാര നേതാവ് അധിക്ഷേപിച്ചതെന്ന് ചെയർപേഴ്സൺ മോളി ജേക്കബ്
<nis:link nis:type=tag nis:id=allapuzhavarthakal nis:value=allapuzhavarthakal nis:enabled=true nis:link/> <nis:link nis:type=tag nis:id=alapuzhanews nis:value=alapuzhanews nis:enabled=true nis:link/> <nis:link nis:type=tag nis:id=molijecab nis:value=molijecab nis:enabled=true nis:link/>
*അധിക്ഷേ പരാമർശം: വ്യാപാരി നേതാവിനെതിരെ  ആലപ്പുഴ നഗരസഭാധ്യക്ഷ പരാതി നൽകി*

ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ മോളി ജേക്കബിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്‍റ്​ രാജു അപ്സര നടത്തിയ അപകീർത്തികരമായ പരാമർശത്തിനെതിരെ ജില്ലാ പോലീസ്​ മേധാവിക്ക് പരാതി നൽകി. 

ആലപ്പുഴ നഗരസഭയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പ്രതിഷേധ മാർച്ചിൽ ഉദ്ഘാടനം പ്രസംഗം നടത്തുന്നതിനിടെയാണ് രാജു അപ്സര അധിക്ഷേപം നടത്തിയതെന്നാണ്​ പരാതി.

അഴിമതിക്കാരിയെന്നും കൈക്കൂലിക്കാരിയെന്നും വിശേഷിപ്പിക്കുകയും നഗരസഭ വിൽക്കുകയാണെന്ന തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്തതായും ഒരു സ്ത്രീ എന്ന നിലയിലുള്ള അന്തസ്സിനെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന തരത്തിൽ ‘പൂതന’ എന്ന് പരാമർശിച്ചതായും കുറ്റകൃത്യത്തിന്റെ സ്വഭാവം അനുസരിച്ച് ബാധകമായ നിയമവകുപ്പുകൾ പ്രകാരം എഫ്​ ഐ ആർ രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നും മോളിജേക്കബ്​ പരാതിയിൽ പറയുന്നു.
കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു ജയില് അടച്ചു 

 ആലപ്പുഴ ജില്ലയിലെ വിവിധ പോലീസ്‌സ്റ്റേഷൻ പരിധികളിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന സുധി വയസ്സ്- 28 S/o സാബു ഉമാപറമ്പിൽ കടക്കരപ്പള്ളി പഞ്ചായത്ത് വാർഡ് -11, തൈക്കൽ P O എന്നയാളെ കാപ്പാ നിയമ പ്രകാരം ആലപ്പുഴ ജില്ലാ കലക്ടറുടെ ഉത്തരവിവിന്റെ അടിസ്ഥാനത്തിൽ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു..  സുധിക്കെതിരെ വിവിധ കോടതികളിലായി കേസുകളിൽ വിചാരണ നടന്നുവരവേ തന്റെ കൂട്ടാളികളുമായി ചേർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് കാറിൽ സഞ്ചരിച്ചു വന്നിരുന്ന യാത്രക്കാരെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് കാറിന്റെ വിൻഡോ ഗ്ലാസുകൾ തല്ലി തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഉപദ്രവിക്കുകയും പണവും മൊബൈൽ ഫോണുകളും കാറും അപഹരിച്ച് കടന്നുകളയുകയും ചെയ്തതിലേക്ക് പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് പട്ടണക്കാടു പോലീസ് സ്റ്റേഷനിൽ നിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ പ്രകാരം കളക്ടറേറ്റിൽ എത്തിയതിനെ തുടർന്നാണ് ഇപ്പോഴുള്ള നടപടി. പ്രതി  ഇതിനു മുമ്പ് കപ്പാ നിയമപ്രകാരം 2 തവണ ആലപ്പുഴ ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ടിട്ടുള്ള വ്യക്തി ആണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെയും, ചേർത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഞ്ചുലാൽ, ഇന്സ്പെക്ടർ ജിജിൻ ജോസഫ് എന്നിവരുടെ നിർദ്ദേശാനുസരണം പട്ടണക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഡൊമിനിക് മാത്യു .. സി.പി.ഒ മാരായ ആനന്ദഭാസ്കർ, അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ  അറസ്റ്റ് ചെയ്തത് പട്ടണക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വർക്കെതിരെ സമാനമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സ്റ്റേഷൻ എസ്.എച്ച്.ഓ അറിയിച്ചു
സ്ത്രീത്വത്തെ അപമാനിച്ച രാജു അപ്‌സരയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണം:  എ.എ. ഷുക്കൂര്‍
ആലപ്പുഴ: നഗരസഭ ചെയര്‍പേഴ്‌സണ്‍ മോളി ജേക്കബിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്‌സര നടത്തിയ പ്രസംഗം അപകീര്‍ത്തികരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍. സംഭവത്തില്‍ രാജു അപ്‌സരയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉദ്ഘാടനം പ്രസംഗം നടത്തുന്നതിനിടെയാണ് രാജു അപ്‌സര ചെയര്‍പേഴ്‌സണെ വ്യക്തിപരമായി ലക്ഷ്യംവെച്ച് ഗുരുതരമായ ആരോപണങ്ങളും അപമാനകരമായ പരാമര്‍ശങ്ങളും നടത്തിയത്.  നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പൊതുയോഗത്തില്‍ നടത്തിയ പ്രസംഗം വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും കൂടുതല്‍ ആളുകളിലേക്ക് പ്രചരിച്ചു കഴിഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന മോളി ജേക്കബിനെതിരെ ഇത്രയും നീചമായ രീതിയില്‍ സംസാരിച്ചത് അംഗീകരിക്കാനാകില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ മാന്യമായ രീതിയില്‍ പ്രകടിപ്പിക്കുന്നതിന് പകരം വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്ത നടപടിയാണ്.നഗരസഭയുടെ ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ ചെയര്‍പേഴ്‌സണ്‍ സ്വീകരിച്ച തീരുമാനങ്ങളോട് വിയോജിപ്പുണ്ടെങ്കില്‍ അത് ജനാധിപത്യപരമായ രീതിയില്‍ ഉന്നയിക്കുകയാണ് വേണ്ടത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രതിഷേധത്തിന്റെ രീതിയല്ലെന്നും എ.എ. ഷുക്കൂര്‍ പറഞ്ഞു. വ്യാപാരി സമൂഹത്തിന് രാജു അപ്‌സരയുടെ നേതൃത്വം അപമാനമാണെന്നും ഷൂക്കൂര്‍ കൂട്ടിച്ചേര്‍ത്തു.
16 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിലെ 2 പ്രതികൾ പോലീസ് പിടിയിൽ .
 
      പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിലെ പ്രതികളായ ചേർത്തല കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ കാട്ടാത്ത് കോളനി വീട്ടിൽ ലൈജു മകൻ ആഷിക്, എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡിൽ തോട്ടുങ്കൽ തറ വീട്ടിൽ തേവൻ മകൻ സജിത്ത് എന്നിവരാണ് കുത്തിയതോട് പോലീസിന്റെ പിടിയിലായത് . 08.09.2026 തീയതി വൈകിട്ട് പ്രതികൾ ചേർത്തല ചാവടി ഭാഗത്തുനിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയി ഈ കേസിലെ പ്രതിയായ സജിത്തിന്റെ വീട്ടിലെത്തിച്ച് പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസ്  ഒളിവിൽ പോയ ഒന്നും രണ്ടും പ്രതികളെ കരുമാഞ്ചേരി ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തു മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ  പോലീസ് ഊർജിതമാക്കി ,പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ് . ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് റ്റി.കെ  ഐ . പി. എസിന്റെ നിർദ്ദേശാനുസരണം ചേർത്തല ഡെപ്യൂട്ടി സൂപ്രണ്ടു  മഞ്ജു ലാലിന്റെ മേൽനോട്ടത്തിൽ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ ലിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്   സബ് ഇൻസ്പെക്ടർമാരായ ജോസ് സി ദേവസ്യ, സുനിൽകുമാർ, ഉണ്ണി ,സിപി ഒ  മാരായ സുനിൽ ലാൽ, രജീഷ് , റോബിൻ, രഞ്ജിത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി .
വണ്ടാനം ആശുപത്രിയിൽ വീണ്ടും ചികിത്സ പിഴവ്
<nis:link nis:type=tag nis:id=vandanam nis:value=Vandanam nis:enabled=true nis:link/>
<nis:link nis:type=tag nis:id=sudhakaranmla nis:value=sudhakaranmla nis:enabled=true nis:link/> 
<nis:link nis:type=tag nis:id=alapuzhavarthakal nis:value=alapuzhavarthakal nis:enabled=true nis:link/>
മന്ത്രിയുടെ വാക്ക് : പാലിക്കപ്പെട്ടില്ല
<nis:link nis:type=tag nis:id=jsudhakaran nis:value=jsudhakaran nis:enabled=true nis:link/> <nis:link nis:type=tag nis:id=ambalapuzha nis:value=ambalapuzha nis:enabled=true nis:link/> <nis:link nis:type=tag nis:id=kmuralidharan nis:value=kmuralidharan nis:enabled=true nis:link/> <nis:link nis:type=tag nis:id=udf nis:value=UDF nis:enabled=true nis:link/> <nis:link nis:type=tag nis:id=alapuzhavarthakal nis:value=alapuzhavarthakal nis:enabled=true nis:link/> <nis:link nis:type=tag nis:id=alapuzhakaran nis:value=alapuzhakaran nis:enabled=true nis:link/>
പത്തിലധികം യുണിയൻ ഷെഡുകൾഇപ്പോഴും കനാൽ കരയിൽ ഉണ്ട്
<nis:link nis:type=tag nis:id=allapuzhavarthakal nis:value=allapuzhavarthakal nis:enabled=true nis:link/>
എന്തിനീ ക്രൂരത കണ്ണീചോര ഇല്ലാത്ത നടപടിയാണ്
<nis:link nis:type=tag nis:id=allapuzhavarthakal nis:value=allapuzhavarthakal nis:enabled=true nis:link/> 
<nis:link nis:type=tag nis:id=news nis:value=news nis:enabled=true nis:link/>
<nis:link nis:type=tag nis:id=alapuzha nis:value=alapuzha nis:enabled=true nis:link/>
Video 11
പ്രായപൂർത്തിയാകാത്ത ശിഷ്യയോട് ലൈംഗികാതിക്രമം നടത്തിയ കളരി ആശാന് കഠിന തടവും പിഴയും
 ഹരിപ്പാട് :-  കളരിയിൽ പഠിക്കാനെത്തിയ പന്ത്രണ്ട് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച  കളരി ഗുരുവായ കരുവാറ്റവടക്ക് മുറിയിൽ എണ്ണയ്ക്കാട്ടുചാലിൽ വീട്ടിൽ 47 വയസ്സുള്ള പ്രദീപിനെയാണ്  ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ്. ജി വിവിധ വകുപ്പുകളിലായി പതിനേഴു വർഷം കഠിനതടവിനും ഒരു ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ പിഴ ഒടുക്കാനും പിഴ ഒടുക്കാത്ത പക്ഷം പതിനാല് മാസം അധിക തടവിനും ശിക്ഷിച്ചത്. 2025 ഫെബ്രുവരി മാസത്തിൽ അമ്പലപ്പുഴ ഇൻസ്പെക്ടറായിരുന്ന പ്രതീഷ് കുമാർ രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് എസ്. ഐ ആയിരുന്ന ഹാഷിം കെ.എച്ച് ആണ്. എസ്. ഐ അനീഷ് കെ ദാസ് , സീനിയർ സി. പി.ഒ മുഹമ്മദ് ഷഫീഖ്, സി.പി.ഒ മാരായ ജയിംസ്, അനു ആൻ്റപ്പൻ, അഞ്ജു രാജു എന്നിവർ അന്വേഷണത്തെ സഹായിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. രഘു . എസ് ഹാജരായി. ഏ.എസ്.ഐ മാരായ വാണി പീതാംബരൻ, സതീഷ് കെ. സി എന്നിവർ പ്രോസിക്യൂഷൻ നടപടികൾ ഏകീകരിച്ചു.
അമ്പലപ്പുഴ; ന്യത്ത പരിശീലകന്‍ പോക്സോ കേസില്‍  അറസ്റ്റിൽ . പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറവുകാട് ശ്രീ മംഗലം വീട്ടിൽ അനന്തൻ എസ്. മധു ( 29)വിനെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അറവുകാട് നടത്തുന്ന ചിദംബരം ഡാൻസ് അക്കാഡമിയിൽ ന്യ ത്തം അഭ്യസിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ ചിലര്‍ക്ക് നേരെ ലൈംഗിക അധിക്രമം കാട്ടിയെന്നാണ് പരാതി. രണ്ട് കുട്ടികളുടെ രക്ഷിതാക്കളാണ് ഇത് സംബന്ധിച്ച് പൊലീസില്‍ മൊഴിനല്‍കിയത്. ഇയാൾ ബാംഗ്ലരൂര് അടക്കം പല സ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്‍റ് ചെയ്തു. സമീപജില്ലകളിലും ഇയാള്‍ക്കെതിരെ സമാനമായ പരാതിയുണ്ടെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ചും പൊലീസ് കൂടുതല്‍ അന്വേക്ഷണം നടത്തും. തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. രക്ഷിതാക്കളുടെ പരാതിയില്‍ 
പ്രതിയെ പിടികൂടാത്തതിൽ യുവമോര്‍ച്ച പ്രാദേശിക നേതൃത്വം പുന്നപ്ര  പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് സ്റ്റേഷന്‍  മാർച്ചുൾപ്പടെയുള്ള പ്രതിഷേധപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും സംഘടനനേതൃത്വം ഇടപെട്ട് ഒഴിവാക്കിച്ചതായും  
ഒരു വിഭാഗത്തിനിടയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുന്നപ്രയില്‍ സ്ത്രീവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച യുവതിയുടെ പരാതിയില്‍ മണ്ഡലം നേത്യത്വം എടുത്ത നിലപാട് പോക്സോ കേസില്‍ കാണിക്കാത്തത് അണികളില്‍ എതിര്‍പ്പിന് വഴിയൊരുക്കിയിട്ടുണ്ട്.
ആദിത്യന് വീടായി 
 <nis:link nis:type=tag nis:id=allapuzha nis:value=allapuzha nis:enabled=true nis:link/> <nis:link nis:type=tag nis:id=cherthalakaran nis:value=Cherthalakaran nis:enabled=true nis:link/> <nis:link nis:type=tag nis:id=alapuzhavarthakal nis:value=alapuzhavarthakal nis:enabled=true nis:link/>
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുല്ലക്കൽ യൂണിറ്റ് സമ്മേളനം യൂണിറ്റ് പ്രസിഡന്റ് ശ്രീനിവാസ് റെഡിയാർ അധ്യക്ഷതയിൽ സമിതിയുടെ സംസ്ഥാന ജോയിൻ സെക്രട്ടറി ടി വി ബൈജു ഉദ്ഘാടനം ചെയ്തു സ്വാഗതം സെക്രട്ടറി ഇഖ്ബാൽ പടിപ്പുര സംഘടനാ റിപ്പോർട്ട് ബി എസ് അഫ്സൽ ഏരിയ സെക്രട്ടറി മുതിർന്ന വ്യാപാരികളെ ആദരിക്കൽ ശ്രീ നസീർ പുന്നക്കൽ ഓൾ കേരള ഗോൾഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് നഗരസഭ വികസനകാര്യ സ്റ്റാനിങ് കമ്മിറ്റി ചെയർപേഴ്സൺ എൽ മായാ രാജേന്ദ്രൻ അംഗത്വ സർട്ടിഫിക്കറ്റ് വിതരണം ശ്രീമതി സതീദേവി മുല്ലക്കൽ വാർഡ് കൗൺസിലർ സമിതിയുടെ ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷുക്കൂർ കോയമോൻ എം എച്ച് ബിജു അനസ് കമർ അഭിവാദ്യം ചെയ്തു നന്ദി ഷഹാൻ യൂണിറ്റ് ട്രഷറർ
*ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്*

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.

സി പി എം ഏരിയ കമ്മിറ്റി അംഗവും ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ അഡ്വ.എം എം അനസ് അലിയാണ് ആലപ്പുഴയിൽ വാർത്ത സമ്മേളനത്തിനിടെ വിങ്ങിപ്പൊട്ടിയത്.

ജി സുധാകരന്റെ ആക്ഷേപത്തിന് ശേഷം കുടുംബത്തിന് പുറത്തിറങ്ങാൻ പറ്റുന്നില്ലെന്ന് അനസ് അലി.

ഭാര്യ മൂന്ന് ദിവസമായി ജോലിക്ക് പോകുന്നില്ല, പിതാവിന് പള്ളിയിലും പോകാനാകുന്നില്ല.

ആക്ഷേപം തുടർന്നാൽ ജി സുധാകരനെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്തലുകൾ നടത്തും.

ആക്ഷേപ പരാമർശത്തിൽ ജി സുധാകരനെതിരെ വക്കീൽ നോട്ടീസ് അയച്ചു.

ഒരു രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീൽ നോട്ടീസ് അയച്ചത്.

തനിക്കെതിരായ ആരോപണം തെളിയിച്ചാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും.

ഇല്ലെങ്കിൽ പരസ്യമായി ജി സുധാകരൻ മാപ്പ് പറയണം.

സുധാകരന്റെ നിഴലായി കൂടെ നടന്നയാളാണ് താൻ.

ഇനിയും തനിക്കെതിരെ പറഞ്ഞാൽ താനും ഒത്തിരി കാര്യങ്ങൾ പറയും

സുധാകരന് തലയിൽ മുണ്ടിട്ട് പോകേണ്ട സാഹചര്യം ഉണ്ടാകുമെന്നും അനസ് അലി.
വെള്ളാപ്പള്ളി നടേശന് ഗുരുദേവൻ ഒരു സമ്പാദ്യം മാർഗ്ഗം മാത്രം
<nis:link nis:type=tag nis:id=gogulamgopalan nis:value=gogulamgopalan nis:enabled=true nis:link/> 
<nis:link nis:type=tag nis:id=sndpyogam nis:value=sndpyogam nis:enabled=true nis:link/> 
<nis:link nis:type=tag nis:id=sndpcym nis:value=SNDPCYM nis:enabled=true nis:link/> 
<nis:link nis:type=tag nis:id=vellapalli nis:value=vellapalli nis:enabled=true nis:link/>
എംഡി എം എ കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയിട്ട് 12 ദിവസം കഴിഞ്ഞപ്പോൾ വീണ്ടും എം ഡി എം എ കേസിൽ പിടിയിലായി
<nis:link nis:type=tag nis:id=alapuzhavarthakal nis:value=alapuzhavarthakal nis:enabled=true nis:link/> 
<nis:link nis:type=tag nis:id=policeinvestigation nis:value=PoliceInvestigation nis:enabled=true nis:link/> 
<nis:link nis:type=tag nis:id=police nis:value=police nis:enabled=true nis:link/>
തുഷാർ വെള്ളാപ്പള്ളിയെ വലിച്ച് കീറി ഒട്ടിച്ച്:  തോക്ക് സ്വാമി
<nis:link nis:type=tag nis:id=alapuzhavarthakal nis:value=alapuzhavarthakal nis:enabled=true nis:link/> 
<nis:link nis:type=tag nis:id=sndpyogam nis:value=sndpyogam nis:enabled=true nis:link/> 
<nis:link nis:type=tag nis:id=thusharvellapalli nis:value=thusharvellapalli nis:enabled=true nis:link/> 
<nis:link nis:type=tag nis:id=vellapalii nis:value=vellapalii nis:enabled=true nis:link/> 
<nis:link nis:type=tag nis:id=newsalert nis:value=NewsAlert nis:enabled=true nis:link/>
വെള്ളാപ്പള്ളിയുടെ വളിപ്പ് കേട്ട് ഇരിക്കുന്നവർ ആകരുത് ഈഴവർ
തോക്ക് സ്വാമി
<nis:link nis:type=tag nis:id=alapuzhavarthakal nis:value=alapuzhavarthakal nis:enabled=true nis:link/> 
<nis:link nis:type=tag nis:id=sndpyogam nis:value=sndpyogam nis:enabled=true nis:link/> 
<nis:link nis:type=tag nis:id=sndp nis:value=sndp nis:enabled=true nis:link/>
ഞാൻ നന്നാവില്ല എന്നെ തല്ലണ്ട
<nis:link nis:type=tag nis:id=alapuzhavarthakal nis:value=alapuzhavarthakal nis:enabled=true nis:link/> 
<nis:link nis:type=tag nis:id=ambalapuzha nis:value=ambalapuzha nis:enabled=true nis:link/> 
<nis:link nis:type=tag nis:id=vandanam nis:value=vandanam nis:enabled=true nis:link/>
<nis:link nis:type=tag nis:id=sudhakaran nis:value=Sudhakaran nis:enabled=true nis:link/>
വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ വഴി യുവതിയുടെ പേരിൽ പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ
 വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് പെയ്ഡ് വീഡിയോ കോൾ ചെയ്യാൻ എന്ന പേരിൽ അശ്ലീല പോസ്റ്റുകൾ ഇട്ട് പലരിൽ നിന്നും പണമയച്ചുവാങ്ങിയ പ്രതിയെ ആലപ്പുഴ സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിൽ പാണ്ടിക്കാട് കൊളപ്പറമ്പ് പി ഓ യിൽ പറമ്പത്ത് വീട്ടിൽ മുഹമ്മദ് ബഷീർ (47) എന്നയാളാണ് അറസ്റ്റിലായത്. ആലപ്പുഴ സ്വദേശിയായ യുവതിയുടെ ഫോട്ടോ ഉപയോഗിച്ച് യുവതിയാണെന്ന വ്യാജേന അരമണിക്കൂർ വീഡിയോ കോളിന് 200 രൂപ എന്നു ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിനെക്കുറിച്ചു യുവതി പരാതിപ്പെട്ടതിനെത്തുടർന്നു കഴിഞ്ഞ ജൂലൈ 28 നു ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഉപയോഗിച്ച വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിന്റെ ലിങ്കും പണമയച്ചു വാങ്ങാൻ ഉപയോഗിച്ച ക്യു ആർ കോഡും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പോലീസ് ഇയാളെ കണ്ടെത്തിയത്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ചെയ്യാനുപയോഗിച്ച ഫോൺ നമ്പറും യുവതിയുമായി വീഡിയോ കാൾ ചെയ്യാൻ എന്ന പേരിൽ പണമയച്ചു വാങ്ങാൻ ഉപയോഗിച്ച ബാങ്ക് അക്കൗണ്ടും പ്രതിയുടെ പേരിലുള്ളതാണെന്ന് തെളിഞ്ഞിട്ടുള്ളതാണ്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ വ്യാജ പോസ്റ്റുകൾ ഇടാനുപയോഗിച്ച മൊബൈൽ ഫോൺ, 2 സിംകാർഡുകൾ സഹിതം അറസ്റ്റ് ചെയ്തത്. ഈ പോസ്റ്റിലെ ക്യു ആർ കോഡ് വഴി പലരിൽ നിന്നും തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് പണമയച്ചു വാങ്ങിയതായി പ്രതി പോലീസിനോട് പറഞ്ഞു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐപിഎസിന്റെ നിർദ്ദേശപ്രകാരം ഡിസിആർബി ഡിവൈഎസ്പി അനന്തലാലിന്റെ മേൽനോട്ടത്തിൽ ആലപ്പുഴ സൈബർ ക്രൈം പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ഹണി കെ ദാസ്, സിപിഒ മാരായ റികാസ് കെ, മിഥുൻനാഥ് എന്നിവരടങ്ങുന്ന സംഘം മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് എത്തി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. യുവതിയുടെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്ത ഫോട്ടോയാണ് പ്രതി ഇതിനായി ഉപയോഗിച്ചതെന്നും പൊതുജനങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയ പ്രൊഫൈലുകൾ പ്രൈവറ്റ് ആക്കി ഉപയോഗിക്കുന്നത് ഇത്തരത്തിൽ വ്യക്തിഗത വിവരങ്ങളുടെ ദുരുപയോഗം തടയാൻ സഹായിക്കുമെന്നും പോലീസ് അറിയിച്ചു.
മണ്ണഞ്ചേരി സബീൽ മൻസിൽ കണ്ടത്തിൽ സുധീറിൻ്റെ മകൻ സബീൽ, മണ്ണഞ്ചേരി കുപ്പേഴം പടിഞ്ഞാറെവീട്ടിൽ റഷീദിൻ്റെ മകൻ റിൻഷാദ് എന്നിവരാണ് മരിച്ചത്. മണ്ണഞ്ചേരി കുന്നപ്പള്ളി മോഴൂപുറത്ത് ഷാനവാസിൻ്റെ മകൻ ഷിജാസാണ് ഗുരുതര പരുക്ക് പറ്റി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. <nis:link nis:type=tag nis:id=alapuzhavarthakal nis:value=alapuzhavarthakal nis:enabled=true nis:link/>
കുട്ടനാട് എസ്എൻഡിപി യൂണിയൻറെ നേതൃത്വത്തിനെതിരെ ശാഖാ യോഗം രംഗത്ത് പ്രത്യക്ഷ പ്രതിഷേധ പ്രകടനവും യോഗവും ചേർന്നു
<nis:link nis:type=tag nis:id=alapuzhavarthakal nis:value=alapuzhavarthakal nis:enabled=true nis:link/> 
<nis:link nis:type=tag nis:id=sndpyogam nis:value=sndpyogam nis:enabled=true nis:link/> 
<nis:link nis:type=tag nis:id=vellapallynatesan nis:value=VellapallyNatesan nis:enabled=true nis:link/> 
<nis:link nis:type=tag nis:id=sndpcym nis:value=SNDPCYM nis:enabled=true nis:link/> 
<nis:link nis:type=tag nis:id=uae nis:value=uae nis:enabled=true nis:link/>