16 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിലെ 2 പ്രതികൾ പോലീസ് പിടിയിൽ .
പ്രായപൂർത്തിയാകാത്ത ആൺ കുട്ടിയെ തട്ടിക്കൊണ്ടു പോയി മർദ്ദിച്ച കേസിലെ പ്രതികളായ ചേർത്തല കോടംതുരുത്ത് പഞ്ചായത്ത് മൂന്നാം വാർഡിൽ കാട്ടാത്ത് കോളനി വീട്ടിൽ ലൈജു മകൻ ആഷിക്, എഴുപുന്ന പഞ്ചായത്ത് രണ്ടാം വാർഡിൽ തോട്ടുങ്കൽ തറ വീട്ടിൽ തേവൻ മകൻ സജിത്ത് എന്നിവരാണ് കുത്തിയതോട് പോലീസിന്റെ പിടിയിലായത് . 08.09.2026 തീയതി വൈകിട്ട് പ്രതികൾ ചേർത്തല ചാവടി ഭാഗത്തുനിന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയി ഈ കേസിലെ പ്രതിയായ സജിത്തിന്റെ വീട്ടിലെത്തിച്ച് പ്രതികൾ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന് കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയ പോലീസ് ഒളിവിൽ പോയ ഒന്നും രണ്ടും പ്രതികളെ കരുമാഞ്ചേരി ഭാഗത്തുനിന്നും അറസ്റ്റ് ചെയ്തു മറ്റു പ്രതികൾക്കായുള്ള തിരച്ചിൽ പോലീസ് ഊർജിതമാക്കി ,പ്രതികളിൽ ഒരാൾ പ്രായപൂർത്തിയാകാത്ത ആളാണ് . ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് റ്റി.കെ ഐ . പി. എസിന്റെ നിർദ്ദേശാനുസരണം ചേർത്തല ഡെപ്യൂട്ടി സൂപ്രണ്ടു മഞ്ജു ലാലിന്റെ മേൽനോട്ടത്തിൽ കുത്തിയതോട് സർക്കിൾ ഇൻസ്പെക്ടർ ലിജിൻ ജോസഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത് സബ് ഇൻസ്പെക്ടർമാരായ ജോസ് സി ദേവസ്യ, സുനിൽകുമാർ, ഉണ്ണി ,സിപി ഒ മാരായ സുനിൽ ലാൽ, രജീഷ് , റോബിൻ, രഞ്ജിത്ത് എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. തുടർന്ന് പ്രതികളെ കോടതിയിൽ ഹാജരാക്കി .