വർക്കല: വർക്കലയിൽ പതിനേഴുകാരന് മർദനം: ആരോപണവിധേയനായ എസ്.ഐ ആഷിൽ രവിയെ സ്ഥലം മാറ്റി
വർക്കലയിൽ പതിനേഴുകാരനായ വിദ്യാർത്ഥിയെ കസ്റ്റഡിയിൽ മർദിച്ചെന്ന പരാതിയിൽ വർക്കല പോലീസ് സ്റ്റേഷനിലെ എസ്.ഐ ആഷിൽ രവിയെ സ്ഥലം മാറ്റി. കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഭരണപരമായ നടപടി.