അട്ടപ്പാടി: അട്ടപ്പാടിയിൽ ആദിവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
അട്ടപ്പാടി അഗളിയിൽ രാമു എന്ന ഇരുപത്തിയേഴ് വയസ്സുകാരൻ കുഴഞ്ഞുവീണ് മരിച്ചു. രാവിലെ വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അഗളിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മരണകാരണം വ്യക്തമല്ല.