പട്ടാമ്പി: അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങൾ: ഒക്ടോബർ 31-ന് മന്ത്രിമാർ നേരിട്ടെത്തും
അട്ടപ്പാടിയിലെ ആരോഗ്യപ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഒക്ടോബർ 31-ന് ആരോഗ്യ-പിന്നോക്കക്ഷേമ മന്ത്രിമാർ സന്ദർശനം നടത്തും. അരിവാൾ രോഗം, അനീമിയ, കമ്യൂണിറ്റി കിച്ചണുകളുടെ കുറവ്, ഡോക്ടർമാരുടെ ക്ഷാമം എന്നിവയാണ് പ്രധാന പ്രശ്നങ്ങളെന്ന് എംപി വി കെ ശ്രീകണ്ഠൻ പറഞ്ഞു.