പട്ടാമ്പി: പട്ടാമ്പിയിൽ 1,000 ലിറ്റർ വാഷ് പിടികൂടി: എക്സൈസ് സംഘത്തിൻ്റെ റെയ്ഡ്
പട്ടാമ്പി മുതുതല കോഴിക്കോട്ടിരിയിൽ കണ്ണാടിച്ചി കുളത്തിന് സമീപത്തുനിന്ന് 1,000 ലിറ്റർ വാഷ് എക്സൈസ് സംഘം പിടികൂടി. ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ കെ. കെ. ബാലകൃഷ്ണൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.