
കാപ്പാ നിയമ പ്രകാരം അറസ്റ്റ് ചെയ്തു ജയില്‍ അടച്ചു
ആലപ്പുഴ ജില്ലയിലെ വിവിധ പോലീസ്സ്റ്റേഷൻ പരിധികളിൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവന്നിരുന്ന സുധി വയസ്സ്- 28 S/o സാബു ഉമാപറമ്പിൽ കടക്കരപ്പള്ളി പഞ്ചായത്ത് വാർഡ് -11, തൈക്കൽ P O എന്നയാളെ കാപ്പാ നിയമ പ്രകാരം ആലപ്പുഴ ജില്ലാ കലക്ടറുടെ ഉത്തരവിവിന്റെ അടിസ്ഥാനത്തിൽ പട്ടണക്കാട് പോലീസ് അറസ്റ്റ് ചെയ്ത് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അടച്ചു.. സുധിക്കെതിരെ വിവിധ കോടതികളിലായി കേസുകളിൽ വിചാരണ നടന്നുവരവേ തന്റെ കൂട്ടാളികളുമായി ചേർന്ന് പാലക്കാട് കോഴിക്കോട് ദേശീയപാതയിൽ പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ച് കാറിൽ സഞ്ചരിച്ചു വന്നിരുന്ന യാത്രക്കാരെ തടഞ്ഞുനിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് കാറിന്റെ വിൻഡോ ഗ്ലാസുകൾ തല്ലി തകർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഉപദ്രവിക്കുകയും പണവും മൊബൈൽ ഫോണുകളും കാറും അപഹരിച്ച് കടന്നുകളയുകയും ചെയ്തതിലേക്ക് പാലക്കാട് ടൗൺ നോർത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് പട്ടണക്കാടു പോലീസ് സ്റ്റേഷനിൽ നിന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. ഈ റിപ്പോർട്ട് ജില്ലാ പോലീസ് മേധാവിയുടെ ശുപാർശ പ്രകാരം കളക്ടറേറ്റിൽ എത്തിയതിനെ തുടർന്നാണ് ഇപ്പോഴുള്ള നടപടി. പ്രതി ഇതിനു മുമ്പ് കപ്പാ നിയമപ്രകാരം 2 തവണ ആലപ്പുഴ ജില്ലയിൽ നിന്നും നാടുകടത്തപ്പെട്ടിട്ടുള്ള വ്യക്തി ആണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെയും, ചേർത്തല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് മഞ്ചുലാൽ, ഇന്‍സ്പെക്ടർ ജിജിൻ ജോസഫ് എന്നിവരുടെ നിർദ്ദേശാനുസരണം പട്ടണക്കാട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ഡൊമിനിക് മാത്യു .. സി.പി.ഒ മാരായ ആനന്ദഭാസ്കർ, അരുൺകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത് പട്ടണക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന വർക്കെതിരെ സമാനമായ നടപടികൾ സ്വീകരിച്ചു വരികയാണെന്ന് സ്റ്റേഷൻ എസ്.എച്ച്.ഓ അറിയിച്ചു