
മാവേലിക്കര നഗരമധ്യത്തിലെ പച്ചക്കറി കടയിലെ മോഷണം, പ്രതി പിടിയിൽ
മാവേലിക്കര നഗരമധ്യത്തിലെ പച്ചക്കറി കടയിൽ മോഷണം നടത്തിയ കേസിൽ തോട്ടപ്പള്ളി ഒറ്റപ്പന സ്വദേശി പുത്തൻ പുര വീട്ടിൽ ഷഫീക്കിനെയാണ് മാവേലിക്കര പൊലീസും ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് തമിഴ് നാട്ടിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ ഓഗസ്റ്റ് 31ന് അർദ്ധരാത്രിയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്തെ പച്ചക്കറി കട കുത്തി തുറന്ന് 25000 രൂപയോളം മോഷണം ചെയ്ത് കടന്നുകളയുകയായിരുന്നു. തുടർന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി.കെ. ഐപിഎസിന്റെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡി. വൈ. എസ്. പി. അലക്സ് ബേബിയുടെയും മാവേലിക്കര സി. ഐ.ദ്വിജേഷ് എസ് എന്നിവരുടെ മേൽനോട്ടത്തിൽ അന്വേഷണ സംഘം രൂപീകരിച്ചു അന്വേഷണം തുടങ്ങി. ശാസ്ത്രീയമായ അന്വേഷണങ്ങളിലൂടെയും സമാന കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മുൻ കുറ്റവാളികളെ കേന്ദ്രികരിച്ചും നടത്തിയ അന്വേഷണമാണ് പ്രതിയെ തിരിച്ചറിയുന്നതിനു വഴിത്തിരിവായത്. മോഷണം നടത്തിയശേഷം പ്രതി കോഴിക്കോട്ടേക്കും തുടർന്ന് തമിഴ്നാട്ടിലേക്ക് കടക്കുകയായിരുന്നു. ചെന്നൈ, വേളാങ്കണ്ണി, നാഗർകോവിൽ എന്നിവിടങ്ങളിൽ മാറി മാറി താമസിച്ച ശേഷം മാർത്താണ്ഡത്ത് എത്തിയപ്പോൾ ത്രിപ്പരപ്പിൽ നിന്നും പ്രതിയെ അന്വേഷണസംഘം പിടികൂടുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതിൽ നിന്നും പ്രതി കുറ്റം സമ്മതിക്കുകയും കായംകുളം പുള്ളിക്കണക്ക് ഭാഗത്ത് നിന്ന് ഒരു സ്കൂട്ടർ മോഷണം ചെയ്തെടുത്ത കാര്യവും വെളിപ്പെടുത്തി. മാവേലിക്കര പോലീസ് സ്റ്റേഷൻ എസ്എച്ച്ഓ. സബിത ശിവദാസ്, എസ്ഐ അംജത്ത് ഖാൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഉണ്ണികൃഷ്ണപിള്ള, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്ക്കർ,രമ്യ, സിവിൽ പോലീസ് ഓഫീസർമാരായ ജിഷ്ണു. R, ശ്യാം രാജ്, അനന്തമൂർത്തി V. S. എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത് . അറസ്റ്റ് രേഖപ്പെടുത്തിയ മാവേലിക്കര ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മാജിസ്ട്രേറ്റ് കോടതി-1ൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.