
അമ്പലപ്പുഴ; ന്യത്ത പരിശീലകന് പോക്സോ കേസില്‍ അറസ്റ്റിൽ . പുന്നപ്ര തെക്ക് പഞ്ചായത്ത് മൂന്നാം വാർഡ് അറവുകാട് ശ്രീ മംഗലം വീട്ടിൽ അനന്തൻ എസ്. മധു ( 29)വിനെയാണ് പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അറവുകാട് നടത്തുന്ന ചിദംബരം ഡാൻസ് അക്കാഡമിയിൽ ന്യ ത്തം അഭ്യസിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളിൽ ചിലര്‍ക്ക് നേരെ ലൈംഗിക അധിക്രമം കാട്ടിയെന്നാണ് പരാതി. രണ്ട് കുട്ടികളുടെ രക്ഷിതാക്കളാണ് ഇത് സംബന്ധിച്ച് പൊലീസില്‍ മൊഴിനല്‍കിയത്. ഇയാൾ ബാംഗ്ലരൂര് അടക്കം പല സ്ഥലങ്ങളിലും ഒളിവില്‍ കഴിഞ്ഞുവരുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ റിമാന്റ് ചെയ്തു. സമീപജില്ലകളിലും ഇയാള്‍ക്കെതിരെ സമാനമായ പരാതിയുണ്ടെന്നാണ് പറയുന്നത്. ഇത് സംബന്ധിച്ചും പൊലീസ് കൂടുതല്‍ അന്വേക്ഷണം നടത്തും. തെളിവെടുപ്പിനായി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും. രക്ഷിതാക്കളുടെ പരാതിയില്‍
പ്രതിയെ പിടികൂടാത്തതിൽ യുവമോര്‍ച്ച പ്രാദേശിക നേതൃത്വം പുന്നപ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് സ്റ്റേഷന് മാർച്ചുൾപ്പടെയുള്ള പ്രതിഷേധപരിപാടികള്‍ നടത്താന്‍ തീരുമാനിച്ചെങ്കിലും സംഘടനനേതൃത്വം ഇടപെട്ട് ഒഴിവാക്കിച്ചതായും
ഒരു വിഭാഗത്തിനിടയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. പുന്നപ്രയില്‍ സ്ത്രീവിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നാരോപിച്ച യുവതിയുടെ പരാതിയില്‍ മണ്ഡലം നേത്യത്വം എടുത്ത നിലപാട് പോക്സോ കേസില്‍ കാണിക്കാത്തത് അണികളില്‍ എതിര്‍പ്പിന് വഴിയൊരുക്കിയിട്ടുണ്ട്.