
സ്ത്രീത്വത്തെ അപമാനിച്ച രാജു അപ്സരയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കണം: എ.എ. ഷുക്കൂര്‍
ആലപ്പുഴ: നഗരസഭ ചെയര്‍പേഴ്സണ്‍ മോളി ജേക്കബിനെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര നടത്തിയ പ്രസംഗം അപകീര്‍ത്തികരവും സ്ത്രീത്വത്തെ അപമാനിക്കുന്നതുമാണെന്ന് കെ.പി.സി.സി. വൈസ് പ്രസിഡന്റ് എ.എ. ഷുക്കൂര്‍. സംഭവത്തില്‍ രാജു അപ്സരയ്ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നഗരസഭയിലേക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉദ്ഘാടനം പ്രസംഗം നടത്തുന്നതിനിടെയാണ് രാജു അപ്സര ചെയര്‍പേഴ്സണെ വ്യക്തിപരമായി ലക്ഷ്യംവെച്ച് ഗുരുതരമായ ആരോപണങ്ങളും അപമാനകരമായ പരാമര്‍ശങ്ങളും നടത്തിയത്. നൂറുകണക്കിന് ആളുകള്‍ പങ്കെടുത്ത പൊതുയോഗത്തില്‍ നടത്തിയ പ്രസംഗം വിവിധ സാമൂഹിക മാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും കൂടുതല്‍ ആളുകളിലേക്ക് പ്രചരിച്ചു കഴിഞ്ഞു. കഴിഞ്ഞ 30 വര്‍ഷമായി പൊതുപ്രവര്‍ത്തന രംഗത്ത് മാതൃകാപരമായി പ്രവര്‍ത്തിക്കുന്ന മോളി ജേക്കബിനെതിരെ ഇത്രയും നീചമായ രീതിയില്‍ സംസാരിച്ചത് അംഗീകരിക്കാനാകില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ മാന്യമായ രീതിയില്‍ പ്രകടിപ്പിക്കുന്നതിന് പകരം വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്ത നടപടിയാണ്.നഗരസഭയുടെ ഭരണപരമായ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതിനിടെ ചെയര്‍പേഴ്സണ്‍ സ്വീകരിച്ച തീരുമാനങ്ങളോട് വിയോജിപ്പുണ്ടെങ്കില്‍ അത് ജനാധിപത്യപരമായ രീതിയില്‍ ഉന്നയിക്കുകയാണ് വേണ്ടത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തുന്നത് പ്രതിഷേധത്തിന്റെ രീതിയല്ലെന്നും എ.എ. ഷുക്കൂര്‍ പറഞ്ഞു. വ്യാപാരി സമൂഹത്തിന് രാജു അപ്സരയുടെ നേതൃത്വം അപമാനമാണെന്നും ഷൂക്കൂര്‍ കൂട്ടിച്ചേര്‍ത്തു.