പട്ടാമ്പി: വി കെ ശ്രീകണ്ഠൻ അനുവദിച്ച ബസ് വല്ലപുഴ ചൂരക്കോട് ഹൈസ്കൂളിന് കൈമാറി
വി. കെ ശ്രീകണ്ഠൻ MP യുടെ 2023-2024 വർഷത്തെ ഫണ്ടിൽ നിന്നും 27.22 ലക്ഷം രൂപ ചെലവഴിച്ചാണ് വല്ലപ്പുഴ ചൂരക്കോട് ഗവ. ഹൈസ്കൂളിന് ബസ് ലഭ്യമാക്കിയത്. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ബസിന്റെ താക്കോൽദാനവും ഫ്ലാഗ് ഓഫും വി കെ ശ്രീകണ്ഠൻ എം.പി നിർവഹിച്ചു.ഹെഡ്‌മിസ്ട്രെസ് കെ ബിന്ദു, PTA പ്രസിഡന്റ് ഹക്കീം, പഞ്ചായത്ത് മെമ്പർമാരായ നുസൈബ മുത്തുക്കാസ്, ബിന്ദു സന്തോഷ്, SMC ചെയർമാൻ ശംസുദ്ധീൻ എന്നിവർ പങ്കെടുത്തു