പട്ടാമ്പി: പാലക്കാട് എം.പി ശ്രീകണ്ഠൻ അനുവദിച്ച ബസിന്റെ ഫ്ലാഗ് ഓഫ് പട്ടാമ്പി ഗവണ്മെന്റ് സംസ്‌കൃത കോളേജിൽ നടന്നു
എം പി യുടെ മണ്ഡലം വികസന ഫണ്ടിൽ നിന്ന് 28 ലക്ഷത്തി 45000 രൂപ ചിലവഴിച്ചാണ് 52 സീറ്റുള്ള ബസ് പട്ടാമ്പി ഗവണ്മെന്റ് സംസ്കൃത കോളേജിന് അനുവദിച്ചത്. ബസിന്റെ ഫ്ലാഗ് ഓഫ് വി കെ ശ്രീകണ്ഠൻ എം.പി നിർവഹിച്ചു.കോളേജ് പ്രോന്സിപ്പൽ ഡോ വി എസ് ജോയ് അധ്യക്ഷത വഹിച്ചു.ബ്ളോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഗീതാമണികണ്ഠൻ, നഗരസഭ വൈസ് ചെയർമാൻ ടി.പി ഷാജി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസി ഡൻ്റ് കെ.എ. റഷീദ്, കൗൺസിലർ കെ.ടി. റുഖിയ, പി ടി എ സെക്രട്ടറി എം ആർ അനിൽകുമാർ, ബസ് കമ്മിറ്റി കൺവീനർ ഡോ. പി. അബ്ദു, കേളേജ് യൂനിയൻ ചെയർമാൻ എ. കെ. മുഹമ്മദ് സഹൽ എന്നിവർ സംസാരിച്ചു.