പട്ടാമ്പി: പട്ടാമ്പി സഹകരണ ബാങ്ക് നടത്തിയ പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം പെരുമുടിയൂർ പുതിയഗെറ്റിന് സമീപം നടന്നു
പട്ടാമ്പി സർവീസ് സഹകരണ ബാങ്കിന്റെ സഹകരണത്തോടെ പെരുമുടിയൂർ പുതിയഗെറ്റിന് സമീപമുള്ള സഹീർ ഹുസൈന്റെ കൃഷിയിടത്തിൽ നടത്തിയ പച്ചക്കറി കൃഷിയിലാണ് വിളവെടുപ്പ് ആരംഭിച്ചത്. പ്രദേശത്തെ കാർഷിക കൂട്ടായമയായ കൈരളി സ്വയം സഹായ സംഘത്തിന്റെ സഹായവും കൃഷിക്കുണ്ട്. സക്കീർ ഹുസൈന്റെ നേതൃത്വത്തിലാണ് പരിപാലനവും വിളവെടുപ്പും നടക്കുന്നത്. കൃഷിയിടത്തിൽ നടന്ന വിളവെടുപ്പുത്സവം പട്ടാമ്പി നഗരസഭ ചെയർപേഴ്‌സൺ ഒ ലക്ഷ്മിക്കുട്ടി ഉദ്ഘാടനം ചെയ്തു.