പട്ടാമ്പി: ആലൂർ പൂരത്തിനിടയിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശികൾ തൃത്താല പോലീസിന്റെ പിടിയിൽ
ആലൂർ ചാമുണ്ടിക്കാവ് പൂരത്തിനിടയിൽ വീട്ടമ്മയുടെ മാല മോഷ്ടിച്ച തമിഴ്നാട് സ്വദേശിനികൾ പോലീസ് പിടിയിൽ. ആലൂർ സ്വദേശി സുകന്യയുടെ കഴുത്തിലെ മാലയാണ് പൊട്ടിച്ചത്. ചിന്ന സേലം സ്വദേശികളായ കസ്തൂരി, രേവതി എന്നിവരെയാണ് പൂര പറമ്പിൽ നിന്ന് തൃത്താല പോലീസ് പിടികൂടിയത്. സുകന്യയുടെ പരാതിയിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.