ഒറ്റപ്പാലം: കോൺഗ്രസ്സ് വിട്ട് സി.പി.എമ്മിൽ ചേർന്ന ഷൊർണൂർ വിജയന് സി.പി.എം. ഷൊർണൂർ ടൗണിൽ സ്വീകരണം നൽകി
കോൺഗ്രസ്സ് വിട്ട് സി.പി.എമ്മിൽ ചേർന്ന ഡി.സി.സി ജനറൽ സെക്രട്ടറി ഷൊർണൂർ വിജയന് സി.പി.എം. ഷൊർണൂരിൽ സ്വീകരണം നൽകി. കോൺഗ്രസ്സുകാരനായി ജീവിക്കാനാഗ്രഹിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും സി.പി.എമ്മിനെ കുറ്റപ്പെടുത്തിയതിൽ ക്ഷമചോദിക്കുന്നതായും ഷൊർണൂർ വിജയൻ പറഞ്ഞു. പി. മമ്മിക്കുട്ടി എം.എൽ.എ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി, നഗരസഭ ചെയർമാൻ എം.കെ. ജയപ്രകാശ്, എൻ.ഡി. ദിൻഷാദ് തുടങ്ങിയവർ സംസാരിച്ചു.