നെയ്യാറ്റിൻക്കര: അമരവിളയിൽ 10 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
തിരുവനന്തപുരം അമരവിള ചെക്ക്പോസ്റ്റിൽ ആഡംബര ബസിൽ കടത്താൻ ശ്രമിച്ച 10 ഗ്രാം എം.ഡി.എം.എയുമായി കിളിമാനൂർ സ്വദേശി സംയുക്ത് പിടിയിൽ. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡും അമരവിള ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടക്കുന്നു.