തിരുവനന്തപുരം: കഴക്കൂട്ടത്ത് പൊലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; 4 പൊലീസുകാർക്ക് പരിക്ക്
കഴക്കൂട്ടത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസുകാർക്ക് നേരെ ലഹരി സംഘം ജീപ്പ് ഇടിച്ചുകയറ്റി. നാല് പൊലീസുകാർക്ക് പരിക്കേറ്റു. സംഭവത്തിൽ മൂന്ന് പേരെ പൊലീസ് പിടികൂടി. പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നതായി പൊലീസ് അറിയിച്ചു.