പയ്യന്നൂർ: പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ഒക്ടോബർ 15 മുതൽ കിടത്തി ചികിത്സ തുടങ്ങുന്നു
പെരിങ്ങോം താലൂക്ക് ആശുപത്രിയിൽ ഒക്ടോബർ 15 മുതൽ കിടത്തി ചികിത്സ ആരംഭിക്കും. സാങ്കേതിക തടസ്സങ്ങൾ പരിഹരിച്ച് ആധുനിക സൗകര്യങ്ങളോടെയാണ് ആശുപത്രി പ്രവർത്തനം തുടങ്ങുന്നത്. പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലാണ് ആശുപത്രി പ്രവർത്തിക്കുക.