പയ്യന്നൂർ: സൂപ്പർ ലീഗ് കേരള: തിരുവനന്തപുരം കൊമ്പൻസിനെ നേരിടാൻ കണ്ണൂർ വാരിയേഴ്സ്
സൂപ്പർ ലീഗ് കേരളയുടെ ഭാഗമായി തിരുവനന്തപുരം കൊമ്പൻസിനെ നേരിടാൻ കണ്ണൂർ വാരിയേഴ്സ് എഫ്സി തിരുവനന്തപുരത്തെത്തി. ഒക്ടോബർ 6 ഞായറാഴ്ച ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലാണ് മത്സരം. ടീമിന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ആരാധകർ യാത്രയയപ്പ് നൽകി.