പയ്യന്നൂർ: കണ്ണൂർ ജില്ലാ സ്കൂൾ ക്രിക്കറ്റ്: ജേതാക്കളായി പയ്യന്നൂർ സബ് ജില്ല
കണ്ണൂർ റവന്യൂ ജില്ലാ സ്കൂൾ ഗെയിംസ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഇരിട്ടിയെ തോൽപ്പിച്ച് പയ്യന്നൂർ സബ് ജില്ല ചാമ്പ്യന്മാരായി. 40 റൺസിനായിരുന്നു പയ്യന്നൂരിന്റെ വിജയം. ക്യാപ്റ്റൻ കാർത്തിക് പ്രസാദിന്റെ മികച്ച ബാറ്റിംഗ് പ്രകടനമാണ് ടീമിന് തുണയായത്.