പയ്യന്നൂർ: എടനാട് പെരുങ്കളിയാട്ടം: ചിത്രരചന മത്സരം സംഘടിപ്പിച്ചു
എടനാട് ശ്രീ തിരുവർക്കാട് ഭഗവതി ക്ഷേത്ര പെരുങ്കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. ശിൽപി ഉണ്ണി കാനായി ഉദ്ഘാടനം നിർവഹിച്ചു. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നിന്നുള്ളവർ പങ്കെടുത്തു. വിജയികൾക്കുള്ള സമ്മാനങ്ങൾ സാംസ്കാരിക സമ്മേളനത്തിൽ വിതരണം ചെയ്യും.