പയ്യന്നൂർ: പഴയങ്ങാടിയിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ചു; വീട്ടമ്മ മരിച്ചു
പഴയങ്ങാടി അടുത്തിലയിൽ പ്രഭാത സവാരിക്കിടെ വാഹനമിടിച്ച് വീട്ടമ്മ മരിച്ചു. ഇടിച്ച വാഹനം നിർത്താതെ പോയി. കൊയക്കീൽ സുലോചനയാണ് മരിച്ചത്. വാഹനം കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജ്ജിതമാക്കി പഴയങ്ങാടി പോലീസ്.