ചിറ്റൂർ: കൊടുവായൂർ-തേങ്കുറിശ്ശി അതിർത്തിയിൽ കരിങ്കൽ ക്വാറിക്കെതിരെ ജനകീയ പ്രതിഷേധം
കൊടുവായൂർ പഞ്ചായത്തിലെ 17-ാം വാർഡിലും തേങ്കുറിശ്ശി 8-ാം വാർഡിലും ആരംഭിക്കാൻ പോകുന്ന കരിങ്കൽ ക്വാറിക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പരിസ്ഥിതി പ്രശ്നങ്ങളും ജീവിതസാഹചര്യങ്ങൾ തകരുമെന്ന ആശങ്കയും ഉയർത്തിയാണ് പ്രദേശവാസികൾ രംഗത്തെത്തിയത്.