പയ്യന്നൂർ: പയ്യന്നൂരിൽ 14 മാസം കൊണ്ട് 11 മീറ്റർ ഉയരത്തിൽ വളർന്ന കപ്പച്ചെടികൾ
കണ്ണൂർ പയ്യന്നൂരിലെ ടി.പി. രാജന്റെ വീട്ടുമുറ്റത്ത് 14 മാസം കൊണ്ട് 11 മീറ്റർ ഉയരത്തിൽ വളർന്ന കപ്പച്ചെടികൾ കൗതുകമാകുന്നു. കൃഷി വകുപ്പ് ഉദ്യോഗസ്ഥർ ഉയരം അളന്നു പരിശോധന നടത്തിയ ഈ അപൂർവ്വ കാഴ്ച കാണാൻ നിരവധി ആളുകളാണ് ദിവസവും വീട്ടിലെത്തുന്നത്.