പട്ടാമ്പി: ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും ഹരിത സൗരോർജ്ജ വരുമാന പദ്ധതി രജിസ്‌ട്രേഷനും കൂറ്റനാട് കെ.എം ഓഡിറ്റോറിയത്തിൽ നടന്നു
തൃത്താല നിയോജകമണ്ഡലത്തിലെ ലൈഫ് ഗുണഭോക്താക്കളുടെ സംഗമവും ഹരിത സൗരോര്‍ജ വരുമാന പദ്ധതി രജിസ്ട്രേഷനും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. കൂറ്റനാട് കെ.എം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി റജീന അധ്യക്ഷയായി.