പട്ടാമ്പി: കോതചിറ ഗവൺമെന്റ് യു.പി സ്കൂളിൽ പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി എം.ബി രാജേഷ് നിർവ്വഹിച്ചു
തൃത്താല മണ്ഡലത്തിലെ കോതചിറയിലെ ഗവൺമെന്റ് യു.പി സ്കൂളിലാണ് മികച്ച സൗകര്യങ്ങളോടെയുള്ള പുതിയ കെട്ടിടം നിർമ്മിക്കുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ ഉള്പെടുത്തി ഒരു കോടി 20 ലക്ഷം രൂപ കെട്ടിട നിർമാണത്തിന് വകയിരുത്തി. സ്കൂളിൽ നടന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് നിർമ്മാണോദ്ഘാടനം നിർവഹിച്ചു.