അമ്പലപ്പുഴ: കുത്തിയതോട് ബസ് സ്റ്റോപ്പിൽ നിന്നും കായംകുളത്ത് നിന്നുമായി 3 കിലോയിലധികം കഞ്ചാവുമായി 3 പേരെ എക്സൈസ് പിടികൂടി
രണ്ടിടങ്ങളിലായി 3 കിലോയിലധികം കഞ്ചാവുമായി മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കുത്തിയതോട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ 1.235 കിലോഗ്രാം കഞ്ചാവുമായി നിന്ന എറണാകുളം സ്വദേശികളായ രണ്ട് പേരെ കുത്തിയതോട് എക്സൈസ് ഇൻസ്പെക്ടർ പി.സി.ഗിരീഷിൻ്റെ നേതൃത്വത്തിൽ പിടികൂടി. മഹേഷ്(35 വയസ്), അഫ്സൽ അബ്ദു (28 വയസ്) എന്നിവരാണ് പിടിയിലായത്.കായംകുളത്ത് നിന്നാണ് മറ്റൊരാളെ പിടികൂടിയത്.