അമ്പലപ്പുഴ: കുട്ടനാടിന്റെ അടിസ്ഥാന ആവശ്യങ്ങളിൽ പൂർണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി അറിയിച്ചതായി തോമസ് കെ. തോമസ് MLA അറിയിച്ചു
ആലപ്പുഴ ചങ്ങനാശ്ശേരി കനാലും അനുബന്ധ കനാലുകളും പുനരുദ്ധരിക്കുന്നതിനും വേമ്പനാട്ട് കായൽ ആഴം കൂട്ടുന്നതിനും നടപടി സ്വീകരിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ടു. കുട്ടനാടിൻ്റെ അടിസ്ഥാന ആവശ്യങ്ങളിൽ പ്രധാനമായ ഇക്കാര്യത്തിൽ സർക്കാരിൻ്റെ പൂർണ്ണ പിന്തുണയും സഹായവും ഉണ്ടാകുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി ഉറപ്പ് നൽകി.