അമ്പലപ്പുഴ: മണ്ണഞ്ചേരിയിൽ കിടപ്പുമുറിയില്‍ കണ്ട 20കാരന്റെ മൃതദേഹം തിടുക്കപ്പെട്ട് സംസ്‌കരിക്കാനുള്ള ശ്രമം പോലീസെത്തി തടഞ്ഞു
മണ്ണഞ്ചേരിയില്‍ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 20 കാരന്റെ മൃതദേഹം നടപടിക്രമങ്ങള്‍ പാലിക്കാതെ സംസ്‌കരിക്കാൻ ശ്രമം സ്വദേശി അർജുൻ്റെ മൃതദേഹമാണ് വീട്ടുകാർ സംസ്‌കരിക്കാൻ ശ്രമിച്ചത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് സംസ്കാരം തടഞ്ഞു. യുവാവ് തൂങ്ങിമരിച്ചതെന്നാണ് പ്രാഥമിക വിവരം. യുവാവ് കിടപ്പുമുറിയിലെ കട്ടിലില്‍ മരിച്ചു കിടക്കുകയായിരുന്നു എന്നാണ് കുടുംബം പോലീസിനോട് പറഞ്ഞത്.