ഒറ്റപ്പാലം: ഷൊർണൂർ നെടുങ്ങോട്ടൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും ആറു പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു
നെടുങ്ങോട്ടൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്നും ആറു പവൻ സ്വർണ്ണാഭരണങ്ങൾ കവർന്നു. നെടുങ്ങോട്ടൂർ കുന്നത്ത് ഷൺമുഖദാസിന്റെ വീട്ടിൽ നിന്നാണ് സ്വർണ്ണം കവർന്നത്. പുലർച്ചെയാണ് സംഭവം. ഷൺമുഖദാസും ഭാര്യയും വീട്ടിലില്ലാത്ത സമയത്തായിരുന്നു മോഷണം. ഷൺമുഖദാസിന്റെ വീടിന്റെ മുൻവശത്തെ വാതിൽ തകർത്ത് അകത്തുകടന്ന മോഷ്ടാവ് അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങൾ കവർന്നു എന്നാണ് പരാതി. രാവിലെ വീട്ടിലെത്തിയപ്പോഴാണ് സ്വർണ്ണം നഷ്ടപ്പെട്ടതായി അറിഞ്ഞത്. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു.