ഒറ്റപ്പാലം: 'കേരള സ്‌റ്റോറി' കമ്മ്യൂണിസ്റ്റ്-മുസ്ലിം വിരുദ്ധത കുത്തി നിറച്ച സിനിമയെന്ന് ചെർപ്പുളശ്ശേരി മിഥിലയിൽ എം.വി ഗോവിന്ദൻ
കേരള സ്‌റ്റോറി കമ്മ്യൂണിസ്റ്റ് മുസ്ലിം വിരുദ്ധത കുത്തി നിറച്ച സിനിമയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് ബി.ജെ.പി ഇത് പ്രചരിപ്പിക്കുകയാണ്. കേരളത്തിലുള്ളവർ തിരസ്‌കരിച്ച സിനിമയാണിത്. എസ്.ഡി.പി.ഐ-യു.ഡി.എഫ് ബന്ധം വേണ്ടെന്ന് പറയുകയും, എല്ലാവരുടെയും വോട്ട് വേണമെന്ന് പറയുകയും ചെയ്യുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. ചെർപ്പുളശ്ശേരിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.