ഒറ്റപ്പാലം: ഷൊർണൂർ റെയിൽവെ സ്റ്റേഷൻ ഡിവിഷണൽ റെയിൽവെ മാനേജർ അരുൺ കുമാർ ചതുർവേദി സന്ദർശിച്ചു
രാവിലെ 11 ഓടെയാണ് ഡി.ആർ.എമ്മും സംഘവും റെയിൽവെ സ്റ്റേഷനിലെത്തിയത്. അമൃത് പദ്ധതിയിലുൾപ്പെടുത്തി റെയിൽവെ സ്റ്റേഷൻ നവീകരിക്കുന്നതിന്റെ ഭാഗമായാണ് സന്ദർശനം. പ്രവേശന കവാടം, പാർക്കിംഗ് ഏരിയ, വഴി വിളക്കുകൾ, മേൽപ്പാലം, വിശ്രമമുറികൾ, പ്ലാറ്റ്ഫോമുകളിലെ ലൈറ്റ് ഉൾപ്പടെയുള്ള സൗകര്യം, പ്രവേശന കവാടത്തിൽ സൗന്ദര്യവൽക്കരണം എന്നീ പ്രവർത്തികളാണ് നടക്കുന്നത്. മാർച്ചിൽ പൂർത്തിയാക്കാനായിരുന്നു നിർദ്ദേശമെന്ന് റെയിൽവെ അധികൃതർ പറഞ്ഞു. എന്നാലിത് പൂർത്തിയായിട്ടില്ല.