ഒറ്റപ്പാലം: കരിമ്പുഴ മേൽമുറി കോളനിയിലെ കുടിവെള്ളക്ഷാമം, നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് പറഞ്ഞു
കരിമ്പുഴ പഞ്ചായത്തിലെ മേൽമുറി കോളനിയിലെ കുടിവെള്ളക്ഷാമവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി പഞ്ചായത്ത് പ്രസിഡന്റ് രംഗത്ത്. ജൽ ജീവൻ പദ്ധതിയിൽ ജി.ഐ പൈപ്പ് വഴിയാണ് കുടിവെള്ളം എത്തിക്കുന്നത്. എന്നാൽ ഇതിന്റെ ലഭ്യതക്കുറവ് കാരണമാണ് പ്രദേശത്തേക്ക് കുടിവെള്ളം എത്താത്തത്. ഇപ്പോൾ ഗ്യാപ്പ് ഫിൽ വർക്കുകൾ മാത്രമാണ് നടക്കുന്നത്. റിവേഴ്സ് എസ്റ്റിമേറ്റിൽ തുക വകയിരുത്തി പൈപ്പ് വരുന്ന മുറയ്ക്ക് നടപടികൾ സ്വീകരിക്കും. കോളനിയിൽ ഉടൻ വാഹനത്തിൽ വെള്ളം എത്തിക്കും എന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.