പയ്യന്നൂർ: കരിവെള്ളൂർ മലാപ്പിൽ പുരാതന കുടക്കല്ലുകളുടെ ജീർണോദ്ധാരണ ആരംഭിച്ചു
കരിവെള്ളൂർ മലാപ്പിലെ പെരികമന ഇല്ലപ്പറമ്പിലെ മഹാശിലായുഗ കുടക്കല്ലുകളുടെ ജീർണോദ്ധാരണ പ്രവർത്തനം ആർക്കിയോളജി ഡിപ്പാർട്ട്മെന്റ് ആരംഭിച്ചു. പയ്യന്നൂർ എം.എൽ.എ വി കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പൈതൃക ഗവേഷകരും ഫോട്ടോഗ്രാഫറുമടങ്ങിയ സംഘം പ്രവർത്തനത്തിന് നേതൃത്വം നൽകുന്നു.