പയ്യന്നൂർ: കണ്ണൂരില്‍ മണ്‍പാത്ര നിര്‍മ്മാണ ശില്പശാല: കളിമണ്ണില്‍ കലപടര്ന്നു
കണ്ണൂര്‍ ടൗണ്‍ സ്ക്വയറില്‍ 'ചട്ടീം കലോം' മണ്‍പാത്ര നിര്‍മ്മാണ ശില്പശാല സംഘടിപ്പിച്ചു. മാക്കൂട്ടം ബാലന്റെ നേതൃത്വത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ പി. വിഷ്ണുരാജും പങ്കെടുത്തു. കളിമണ്ണില്‍ നിന്നുള്ള പാത്ര നിര്‍മ്മാണം നേരിട്ട് കാണാനും പ്രായപൂര്ത്തിയുള്ളവര്ക്കും കുട്ടികൾക്കും പരീക്ഷിക്കാനും അവസരം ലഭിച്ചു.